ഇടുക്കി: ഇടുക്കിയിൽ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പോലീസ് പിടിയിൽ. ചീട്ടുകളിച്ച 13 പേരെ അറസ്റ്റു ചെയ്തു. ചീട്ടു കളിക്കാൻ ഉപയോഗിച്ച 1,36,395 രൂപയും പിടിച്ചെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോലിസ് പിടികൂടാതിരിയ്ക്കാൻ നിരന്തരം ഇവർ സ്ഥലം മാറിയിരുന്നു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസും ഡാൻസാഫുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തു നിന്നുമാണ് സംഘം പിടിയിലായത്.


ALSO READ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ  ലോഡ്ജിലേക്ക് വരുത്തി സ്വർണ്ണം കവർന്നു; യുവതി പിടിയിൽ


കട്ടപ്പന ആനകുത്തി തുണ്ടിയിൽ സാബു, ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കൽ രാജേഷ്, ഇരുപതേക്കർ വട്ടക്കൽ ഷൈജോ, അയ്യപ്പൻ കോവിൽ അമ്പാട്ട് രഘു, കട്ടപ്പന ആനിക്കൽ അനീഷ് ജോസഫ്, തൊവരയാർ കിഴക്കനാത്ത് സിബി, നരിയമ്പാറ ഉണക്കപ്പാറക്കൽ ദീപു ഗോപി, പച്ചടി പുള്ളോലിൽ ജോമോൻ ജോസഫ്, കാഞ്ചിയാർ പുത്തൻവീട്ടിൽ അനുമോൻ, വെളളയാംകുടി പാറക്കൽ അലക്സ്, രാമക്കൽമേട് പനച്ചിത്തടത്തിൽ അബ്ദുൾ റഷീദ്, തൂക്കുപാലം ബ്ലോക്ക് 197ൽ അബ്ദുൾ ജലീൽ, കട്ടപ്പന വേലമ്മാവ്കുടിയിൽ ജയ്മോൻ എന്നിവരാണ് പിടിയിലായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.