Thiruvananthapuram : സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 26,481 സീറ്റുകളുടെ കുറവാണ് ഉള്ളതെന്നും രണ്ടാം അലോട്ട്മെൻ്റ് കഴിയുന്നതോടെ പ്രശ്നം പരിഹരിക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനായി സീറ്റുകളിൽ പുന:ക്രമീകരണം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. 2020-21 അധ്യയന വര്‍ഷത്തില്‍ 4,21,887  എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,19,653 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.47 ആണ്. സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ബാച്ച് ഒന്നിന് 50 സീറ്റ് എന്ന ക്രമത്തില്‍ ആകെ 3,06,150 സീറ്റുകളാണ് നിലവില്‍ ഉള്ളത്. 


ALSO READ: Minority Scholarship: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി


കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച് ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നവര്‍ 3,32,631 ആണ് കുറവുള്ള സീറ്റുകള്‍ 26,481. ഇതിനെല്ലാം പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍  30,000  സീറ്റുകളും ഐ.റ്റി.ഐ. കളില്‍ 49,140  സീറ്റുകളും പോളിടെക്നിക്കുകളില്‍ 19,080  സീറ്റുകളും ഉള്‍പ്പെടെ ആകെ 98,220 സീറ്റുകള്‍ വേറെ ഉണ്ട്.


ALSO READ: Relaxation on lockdown: വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായേക്കും; ഇന്ന് അവലോകന യോഗം


സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ പ്രവേശന നടപടികള്‍ അവസാനിച്ചു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉളളത്. നിലവില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Tourism മേഖലയുടെ പ്രതിസന്ധി മറികടക്കാൻ റിവോൾവിങ് ഫണ്ട് പദ്ധതി; പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതല്‍ ആണ്. പത്താം തരം പാസ്സായി ഉന്നത പഠനത്തിന് ഹയര്‍ സെക്കണ്ടറി പ്ലസ്വണ്‍ പ്രവേശനത്തിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷയിലെ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് പ്രവേശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുന്നതാണ്. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കകളും ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും പറഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.