Plus One Class: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും
Plus One Class Start Today: മന്ത്രി വി. ശിവൻകുട്ടി ഇന്ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ് വണിന് പ്രവേശനം നേടിയിരിക്കുന്നത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ് പരിഗണിക്കുന്നത്. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിലെ കുട്ടികള്‍ ഇന്ന് സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.
Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി!
മന്ത്രി വി. ശിവൻകുട്ടി ഇന്ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും. പ്രവേശനം ലഭിച്ചവരിൽ 2,63,688 പേർ ഏകജാലകം വഴി മെറിറ്റിൽ അലോട്‌മെന്റ് ലഭിച്ചവരാണ്. കായിക മികവ് അടിസ്ഥാനമാക്കി 3,574 പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. മറ്റു വിഭാഗങ്ങളിൽ പ്രവേശനം നേടിയവർ: കമ്യൂണിറ്റി ക്വാട്ട -18,901, മാനേജ്‌മെന്റ് ക്വാട്ട -18,735, അൺ എയ്ഡഡ് -11,309. മെറിറ്റിൽ അലോട്‌മെന്റ് ലഭിച്ചവരിൽ 565 പേരുടെ പ്രവേശന വിവരം ഇനിയും ലഭിക്കാനുണ്ട്.
Also Read: Lord Ganesh Fav Zodiac: ഗണേശന് പ്രിയം ഈ രാശിക്കാരോട്, എല്ലാ കാര്യങ്ങളിലും ലഭിക്കും വമ്പൻ നേട്ടങ്ങൾ!
അപേക്ഷ സ്വീകരിക്കുന്നതിൽ തുടങ്ങി അലോട്‌മെന്റിലും ക്ലാസ് തുടങ്ങുന്നതിലും ഇത്തവണ പ്രോസ്പെക്ടസിലെ തീയതികൾ കൃത്യമായി പാലിക്കാനായി. സപ്ലിമെന്ററി അലോട്‌മെന്റിനായി സ്‌കൂളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിശദാംശം ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷിച്ചിട്ട് ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവർ അതുപരിശോധിച്ച് സീറ്റൊഴിവുള്ള സ്‌കൂളുകൾ കണ്ടെത്തി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണമെന്നും നിർദ്ദേശമുണ്ട്. ഇതുവരെ അപേക്ഷിക്കാത്തവർക്കു പുതുതായി അപേക്ഷ നൽകാനും അവസരമുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നൽകാനും 12 വരെയാണു സമയപരിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...