തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ 30 വരെ നടക്കും. നേരത്തെ നിശ്ചയിച്ച ജൂൺ രണ്ടുമുതൽ മോഡൽ പരീക്ഷകൾ നടത്താനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പരീക്ഷ തിയതികൾ പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലസ് വൺ പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും. നേരത്തെ നിശ്ചയിച്ച ജൂൺ രണ്ടാം തിയതി മുതൽ മോഡൽ പരീക്ഷ നടത്താനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ നടക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read Also: School Opening: സ്കൂൾ തുറക്കുന്നു, വിവിധ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്


പാഠപുസ്തകങ്ങളുടെ അച്ചടി പ്രസ്സിൽ പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ യൂണിഫോമിൽ സ്കൂളുകൾക്ക് തീരുമാനമെടുക്കാം. വിവാദമാകുന്ന യൂണിഫോം പാടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾ ഉചിതമായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലതെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.