തിരുവനന്തപുരം: കോവിഡ് വ്യാപനം (Covid19) അതിരൂക്ഷമായ ഘട്ടത്തിൽ രണ്ടാംവർഷ ഹയർ സെക്കൻഡറി മൂല്യനിർണ്ണയം മാറ്റിവെച്ചു. മെയ് അഞ്ചിനാണ് മൂല്യനിർണ്ണയം നടക്കാനിരുന്നത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ് 5-ന് നടക്കാനിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്ന് അദ്ധ്യാപകർക്ക് ഒരു കേന്ദ്രത്തിലെത്തിൽ പോകാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്താണ് തീരുമാനം.


ALSO READ : Kerala COVID Update : നാൽപതിനായിരത്തോട് അടുത്ത് സംസ്ഥാനത്തെ കോവിഡ് കേസുകൾ, പ്രതിദിനം മരിക്കുന്നത് 50 ഓളം പേർ


കഴിഞ്ഞ ദിവസം എസ്.എസ്.എൽ.സി (Sslc) പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
രോഗ വ്യാപനം അതിരൂക്ഷമായതോടെയാണ് എല്ലാ വിദ്യാർത്ഥികളെയും പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് ഹയർസെക്കൻഡറി പരീക്ഷകളെല്ലാം പൂർത്തിയാക്കിയത്.


കൊറോണ പോസിറ്റീവായ കുട്ടികൾക്ക് പ്രത്യേകം ഇരിക്കാനുള്ള സംവിധാനം എല്ലാ സ്‌കൂളുകളും ഒരുക്കിയിരുന്നു. ഒപ്പം കുട്ടികളെ മാതാപിതാക്കൾ സ്‌കൂളിൽ കൊണ്ടുവരികയും തിരികെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും കൃത്യമായി പാലിക്കപ്പെട്ടിരുന്നതായും വിദ്യാഭ്യാസ വകുപ്പറിയിച്ചു.


ALSO READ : Covid19: പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം, ഇത്രയും കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം


പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ തന്നെ മാറ്റിയിരുന്നു. ഇത് തന്നെ രൂക്ഷമായ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ്. ഹൈസ്സ്കൂൾ പരീക്ഷകൾ നേരത്തെ തന്നെ മാറ്റിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.