തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഫലം നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആയിരിക്കും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുക.  ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ത്ഥികള്‍ നേടിയ സ്‌കോറുകളും ഗ്രേഡുകളും വെബ്സൈറ്റുകളില്‍ ലഭ്യമാകും. 


പരീക്ഷാഫലം ലഭ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'PRD LIVE' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.  


സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം താഴെപറയുന്ന വെബ്‌സൈറ്റുകളിലും ലഭിക്കും. www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in