ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച ന്യൂഡൽഹിയില്‍
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച ന്യൂഡൽഹിയില്‍ നടക്കും. ഈ യോഗത്തില്‍ 13 മുഖ്യമന്ത്രിമാരും ആറ് ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും.
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച ന്യൂഡൽഹിയില്‍ നടക്കും. ഈ യോഗത്തില്‍ 13 മുഖ്യമന്ത്രിമാരും ആറ് ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും.
സംസ്ഥാനങ്ങളിലെ വികസന, സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്യാനാണു യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ബിജെപി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.
അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ലക്ഷ്യമായ 350 -യില്‍ അധികം സീറ്റെന്ന ലക്ഷ്യം ബിജെപി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ അവതരിപ്പിച്ചതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമാണ്.