PM കിസ്സാന്‍ സമ്മാന്‍നിധി ; അവസാന ഗഡു വിതരണം അവതാളത്തിൽ ; കർഷകർ ദുരിതത്തിൽ ZEE മലയാളം ന്യൂസ് EXCLUSIVE
കർഷകർ നെട്ടോട്ടമോടുമ്പോൾ മറുഭാഗത്ത് അനർഹരായവർ ആനുകൂല്യം തട്ടിയെടുക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്
പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന വയനാട്ടിലെ ആയിരത്തിലധികം കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിലവില്‍ ആനുകൂല്യം ലഭിച്ചുവരുന്ന മിക്ക കര്‍ഷകര്‍ക്കും അവസാനത്തെ ഗഡു ഇതുവരെ ലഭിച്ചിട്ടില്ല. ഓണ്‍ലൈന്‍ എന്‍ട്രിയിലെ പാളിച്ചകളാണ് പ്രശ്നങ്ങൾക്കാധാരം.
സെപ്തംബർ വരെയായിരുന്നു ലാന്‍ഡ് വേരിഫിക്കേഷനായി കൃഷി വകുപ്പ് നല്‍കിയ കാലാവധി. മെയ് മാസത്തിൽ ആവശ്യമായ ലാന്‍ഡ് വേരിഫിക്കേഷന്‍ രേഖകൾ സമർപ്പിച്ചിട്ടും പദ്ധതി വെബ്സൈറ്റില്‍ ലാന്‍ഡ് സീഡിംഗ് നോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ കൂടി രേഖകൾ സമർപ്പിക്കണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചതോടെ അക്ഷയ കേന്ദ്രങ്ങൾ തേടി കർഷകർ പരക്കം പായുകയാണ്.
അതേസമയം, കർഷകർ നെട്ടോട്ടമോടുമ്പോൾ മറുഭാഗത്ത് അനർഹരായവർ ആനുകൂല്യം തട്ടിയെടുക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വകുപ്പ്തല അന്വേഷണം നടത്തണണെന്ന ആവശ്യവുമായി കർഷകർ രംഗത്തെത്തി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...