കോഴിക്കോട്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിയുടെ സുരക്ഷകാര്യത്തിൽ വരുത്തിയ വീഴ്ച ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ശ്രമിച്ചത്. പഞ്ചാബിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽവി മണത്ത കോൺഗ്രസും സർക്കാരും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അസ്വസ്ഥരാവുകയായിരുന്നു സുരേന്ദ്രൻ പറഞ്ഞു.


ALSO READ : പഞ്ചാബിൽ വൻ സുരക്ഷ വീഴ്ച; പ്രധാനമന്ത്രി 20 മിനിറ്റോളം ഫ്ലൈ ഓവറിൽ കുടുങ്ങി


ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതിഷേധം കാരണം വഴിയിൽ കുടുങ്ങുന്നത്. പ്രധാനമന്ത്രിക്കെതിരായ അക്രമത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അവരുടെ ഫാസിസ്റ്റ് സമീപനം വ്യക്തമാകുന്നതാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. 


ALSO READ : സിപിഎമ്മിന് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണുള്ളതെന്ന് കെ.സുരേന്ദ്രൻ


രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസിന്റെ അസഹിഷ്ണുതയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇത്തരം ധാർഷ്ട്യം കാരണമാണ് കോൺഗ്രസിനെ ഭാരതീയർ ചവറ്റുകൊട്ടയിലെറിഞ്ഞതെന്ന് അവർ മറക്കരുത്. തീക്കൊള്ളികൊണ്ടാണ് കോൺഗ്രസ് തല ചൊറിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷ വീഴ്ച. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ  പോകവെ പ്രധാനമന്ത്രിയും സുരക്ഷ സംഘവും 15-20 മിനിറ്റ് വരെ ഫ്ലൈഓവറിൽ കുടുങ്ങി. ഫ്ലൈഓവറിൽ പ്രതിഷേധക്കാർ റോഡ് അടച്ച് തടസ്സപ്പെടുത്തുകയായിരുന്നു. 


സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ സമ്മേളനം റദ്ദാക്കി. ഹുസൈനിവാലയിലേക്കുള്ള യാത്ര ഒഴുവാക്കി പ്രധാനമന്ത്രി ഭട്ടിൻഡായിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.