ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ (PM Narendra Modi Punjab Visit) വൻ സുരക്ഷ വീഴ്ച. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പോകവെ പ്രധാനമന്ത്രിയും സുരക്ഷ സംഘവും 15-20 മിനിറ്റ് വരെ ഫ്ലൈഓവറിൽ കുടുങ്ങി. ഫ്ലൈഓവറിൽ പ്രതിഷേധക്കാർ റോഡ് അടച്ച് തടസ്സപ്പെടുത്തുകയായിരുന്നു.
സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ സമ്മേളനം റദ്ദാക്കി. ഹുസൈനിവാലയിലേക്കുള്ള യാത്ര ഒഴുവാക്കി പ്രധാനമന്ത്രി ഭട്ടിൻഡായിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു.
Security breach in PM Narendra Modi's convoy near Punjab's Hussainiwala in Ferozepur district. The PM's convoy was stuck on a flyover for 15-20 minutes. pic.twitter.com/xU8Jx3h26n
— ANI (@ANI) January 5, 2022
ഹെലികോപ്റ്റർ വഴി ഹുസൈനിവാലിയിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ വടക്കെ ഇന്ത്യയിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ കാലാവസ്ഥ പ്രതികൂലമാകുകയും പ്രധാനമന്ത്രിയുടെ യാത്ര റോഡി വഴിയാക്കി നിശ്ചിയിക്കുകയായിരുന്നു.
ഹുസൈനിലയിലേക്ക് 30 കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോഴാണ് പ്രതിഷേധക്കാർ ഫ്ലൈ ഓവറിൽ പ്രധാനമന്ത്രിയെ തടഞ്ഞത്. ഇതെ തുടർന്ന് 15-20 മിനിറ്റവരെ പ്രധാനമന്ത്രിയും സംഘവും ഫ്ലൈഓവറിൽ കുടുങ്ങുകയായിരുന്നു.
ALSO READ : കോണ്‍ഗ്രസില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്, 2 എംഎല്‍എമാര്‍ ബിജെപിയില്‍
പഞ്ചാബ് പോലീസ് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ റോഡ് വഴിയുള്ള യാത്ര പുരോഗമിച്ചത്. അതിനിടെ മണിക്കൂറുകൾക്കുള്ളിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രി പോകുന്ന വഴിക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.
സുരക്ഷ വീഴ്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടിണ്ട്. സുരക്ഷ വീഴ്ചയ്ക്കിടയാക്കിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പഞ്ചാബിന് നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...