കാളീ ദേവിയുടെ അനുഗ്രഹം ഇന്ത്യ മുഴുവനുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കാളീ ദർശനത്തിലൂന്നിയാണ് ഐതിഹാസിക പ്രവർത്തനങ്ങൾ നടത്തിയ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസരും ഉൾപ്പെടെയുള്ളവർ മുന്നോട്ട് പോയത്. കാളിക്ക് പ്രാർത്ഥന അർപ്പിക്കുമ്പോൾ താൻ കൂടുതൽ ഊർജസ്വലനാവുമെന്നും മോദി പറഞ്ഞു
ഡൽഹി: കാളീ ദേവിയുടെ അനുഗ്രഹം ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാളീ ദർശനത്തിലൂന്നിയാണ് ഐതിഹാസിക പ്രവർത്തനങ്ങൾ നടത്തിയ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസരും ഉൾപ്പെടെയുള്ളവർ മുന്നോട്ട് പോയത്. കാളിക്ക് പ്രാർത്ഥന ആർപ്പിക്കുമ്പോൾ താൻ കൂടുതൽ ഊർജസ്വലനാവുമെന്നും മോദി പറഞ്ഞു. കാളീ ഡോക്യൂമെൻട്രി വിവാദം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
കാളീ ദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഇന്ത്യക്കൊപ്പമുണ്ട്. ആ ആധ്യാത്മിക ഊർജത്തിലാണ് ലോകനന്മ ലക്ഷ്യമാക്കി ഭാരതം മുന്നോട്ട് പോവുന്നത്. കാളീ ദർശനങ്ങളിലൂന്നിയാണ് ഐതിഹാസിക പ്രവർത്തനങ്ങൾ നടത്തിയിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരും, സ്വാമി വിവേകാനന്ദനും ഉൾപ്പെടെയുള്ളവർ മുന്നോട്ട് പോയിരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാളീ ദേവിക്ക് പ്രാർത്ഥന ആർപ്പിക്കുമ്പോൾ താൻ കൂടുതൽ ഊർജസ്വലനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാമി ആത്മസ്ഥാനന്ദയുടെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രഭാഷണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. കാളീ ഡോക്യൂമെൻട്രി വിവാദം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പ്രസക്തിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...