PM Modi Kerala Visit: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി.  ജനുവരി 3 ന്  പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇവയില്‍ പ്രധാനം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം”എന്ന മഹിളാ സമ്മേളനമാണ്.  രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന ഈ മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ ഈ പരിപാടിയിൽ പങ്കെടുക്കും.


Also Read:  Horoscope Today December 19: ഈ രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത്‌ വന്‍ നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 
 
അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.


Also Read:  Suspension Of MPs: റെക്കോര്‍ഡ് സസ്പെൻഷന്‍!! 49 എംപിമാര്‍കൂടി പുറത്ത്    


പാർലമെന്‍റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരള ഘടകം അഭിനന്ദിക്കും. 


നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും  കെ സുരേന്ദ്രന്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.