PM Modi: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
PM Narendra Modi: വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.
ന്യൂഡൽഹി: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Also Read: കേരളപ്പിറവി 2024: അറുപത്തിയെട്ടിന്റെ നിറവിൽ ഐക്യകേരളം
1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവതാംകൂർ തുടങ്ങീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിച്ചത്. ഇന്ന് ഈ കൊച്ചു കേരളത്തിന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികൾ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നുണ്ട്. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോഴാണ് കേരളപ്പിറവി ദിനം എന്നതും ശ്രദ്ധേയം.
Also Read: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് ഐക്യകേരളം 68 മത്തെ പിറന്നാളാണ് ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.