Pocso Case: പോക്‌സോ കേസിലെ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
Hanged to death: ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിൽ റിട്ട.എസ്.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയായ റിട്ട.എസ്.ഐയെ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിൽ റിട്ട.എസ്.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി. ഉണ്ണി (57) ആണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ അറസ്റ്റിലായി ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ് കെട്ടിചമച്ചതാണെന്ന് ഇയാള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ വീണ്ടും അരുംകൊല; പങ്കാളിയെ തീകൊളുത്തി കൊന്നു, പ്രതി അറസ്റ്റിൽ
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാറിൽ ഇരുപത്തിയെട്ടുകാരിയായ പങ്കാളിയെ തീകൊളുത്തി കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബൽബീർ വിഹാറിൽ താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. യുവതിയും പ്രതിയും ചെരുപ്പ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു.
യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ ആറ് വർഷമായി പ്രതിയായ മോഹിത് എന്നയാളുടെ കൂടെയാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. മരിച്ച യുവതിക്ക് രണ്ട് കുട്ടികളുണ്ട്. മുൻ വിവാഹത്തിലും മോഹിത്തുമായുള്ള ബന്ധത്തിലും ഓരോ കുട്ടികളുണ്ട്. ഫെബ്രുവരി പത്തിന് രാത്രി സുഹൃത്തിന്റെ സ്ഥലത്ത് വച്ച് മോഹിത് മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും പ്രതിയും തമ്മിൽ തർക്കം നടന്നിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ മേൽ ടാർപിൻ ഓയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച യുവതി മരിച്ചു. ഇവരുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമൻ വിഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. മോഹിത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...