POCSO Case: പ്രതി ഇരയെ വിവാഹം ചെയ്താലും ക്രിമിനല്‍ കേസ് റദ്ദാവില്ല: ഹൈക്കോടതി
ഇരയെ വിവാഹം കഴിച്ചു എന്നത് പോക്‌സോ കേസ് റദ്ദാക്കാനോ വിചാരണയില്‍നിന്ന് ഒഴിവാക്കാനോ ഉള്ള കാരണമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം.
Kochi: ഇരയെ വിവാഹം കഴിച്ചു എന്നത് പോക്‌സോ കേസ് റദ്ദാക്കാനോ വിചാരണയില്‍നിന്ന് ഒഴിവാക്കാനോ ഉള്ള കാരണമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം.
ലൈംഗിക പീഡനം കൊലപാതകത്തേക്കാള്‍ ഹീനമാണ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്ത്രീകൾക്കെതിരായ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യം ആണെന്നും അത് കുട്ടികള്‍ക്കെതിരെ ആകുമ്പോള്‍ കുറ്റത്തിന്‍റെ ഗൗരവവും വ്യാപ്തിയും ഏറെയാണെന്നും കോടതി (Kerala High Court) ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയായപ്പോള്‍ ഇരയെ വിവാഹം കഴിച്ചതിനാല്‍ പോക്‌സോ കേസ് (POCSO Case) റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി, ബലാത്സംഗം സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും ഇരയെ വിവാഹം കഴിക്കുന്നതും ഒത്തുതീര്‍പ്പുണ്ടാക്കുന്നതും വിചാരണയില്‍നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്നും ചൂണ്ടിക്കാട്ടി . ജസ്റ്റിസ് വി. ഷേര്‍സിയാണ് നിര്‍ണ്ണായക വിമര്‍ശനം നടത്തിയത്.
2017ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും കൂട്ടുപ്രതിയുമാണ് ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
Also Read: Gang Rape in Maharashtra : മഹാരാഷ്ട്രയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ
പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ 2020 ഡിസംബര്‍ 8ന് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇത്തരം കേസുകളില്‍ സുപ്രീം കോടതി കൈക്കൊണ്ട നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...