Kerala High Court : കോടതി ഉത്തരവ് ലംഘിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്യാൻ ശ്രമം; എഴുകോൺ സിഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ദമ്പതികളെ അറസ്റ് ചെയ്യാൻ ശ്രമിച്ചത് സിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും ഹൈക്കോടതി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 11:26 AM IST
  • ഹൈകോടതിയാണ് (High Court) സംഭവത്തിൽ സിഐയ്ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ് നൽകിയത്.
  • ഇനി കേസിൽ ഹൈകോടതിയുടെ അറിവോടെ മാത്രമേ പോലീസ് ഉദ്യോഗസ്ഥർ ഇടപെടാവൂയെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
  • ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ദമ്പതികളെ അറസ്റ് ചെയ്യാൻ ശ്രമിച്ചത് സിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും ഹൈക്കോടതി പറഞ്ഞു.
  • കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഉദയനെയും ഭാര്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
Kerala High Court :  കോടതി ഉത്തരവ് ലംഘിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്യാൻ ശ്രമം; എഴുകോൺ സിഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kochi : ഏഴുകോണിൽ കോടതി  ഉത്തരവ് ലംഘിച്ച്  ദമ്പതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സിഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈകോടതിയാണ് (High Court) സംഭവത്തിൽ സിഐയ്ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ് നൽകിയത്. ഇനി കേസിൽ ഹൈകോടതിയുടെ അറിവോടെ മാത്രമേ പോലീസ് ഉദ്യോഗസ്ഥർ ഇടപെടാവൂയെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ദമ്പതികളെ അറസ്റ് ചെയ്യാൻ ശ്രമിച്ചത് സിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും ഹൈക്കോടതി പറഞ്ഞു. കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഉദയനെയും ഭാര്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൽ എഴുകോൺ സിഐയെ ഹൈകോടതി കുറ്റപ്പെടുത്തി.

ALSO READ: Popular Finance scam: പ്രതികളുടെ 31 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കുടുംബത്തർക്കത്തിനെ തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. സിമിയുടെ സഹോദരനുമായി ആണ് തര്ക്കം നിലനിൽക്കുന്നത്. തുടർന്ന് കേസ് ഹൈകോടതിയിൽ എത്തുകയും കോടതി ആഗസ്ത് 27 ന് ദമ്പതികളുടെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് ഉദ്യോഗസ്ഥർ ദമ്പതികളെ വീട്ടിലെ കയറി ഭീഷണിപ്പെടുത്തി.

ALSO READ: Trivandrum Pocso: പതിനാറ്കാരിക്ക് പീഡനം ഒാട്ടോ റിക്ഷാ ഡ്രൈവർക്ക് പത്ത് വർഷം കഠിന തടവ്, വക്കിലീനും പെൺകുട്ടിക്കും ഭീക്ഷണി

കൂടാതെ തങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മൂന്ന് തവണ ദമ്പതികൾ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും ദമ്പതികൾ ആരോപിക്കുന്നുണ്ട്. ഓഗസ്റ്റ് 27 ന് അറസ്റ്റ് തടഞ്ഞ കൊണ്ടുള്ള ഉത്തരവ് ഹൈകോടതി നൽകിയെങ്കിലും ഈ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് എഴുകോൺ സിഐയും സംഘവും വിശദ്ധീകരണം നൽകുന്നത്. ഇങ്ങനെ ഒരു ഉത്തരവാ ശ്രദ്ധയിപ്പെട്ടില്ലെന്നും സിഐ പറഞ്ഞു.

ALSO READ: Cannabis seized: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ കസ്റ്റഡിയിൽ

ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയതെന്നും പറയുന്നുണ്ട്. ഇതുകൂടാതെ ഉദയനും ഭാര്യയും നൽകിയ പരാതികൾ സ്വീകരിച്ചില്ലെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് നേരിയ ആരോപണം ഉണ്ട്. കൂടാതെ കേസിൽ നാളുകൾ്യി പോലീസിന്റെ അതിക്രമം ഉണ്ടാകുന്നുണ്ടെന്നും മുമ്പ് വീട്ടിന്റെ ജനൽ ചില്ലകൾ പൊലീസ് തള്ളി തകർത്തെന്നും ഇരുവരും അര്രോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News