കൊച്ചി: ഡൽഹിയിൽ കെ-റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച യുഡിഎഫ് എംപിമാർക്കെതിരെയുള്ള മർദ്ദനം മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ധാരണയാണെന്ന് കോൺഗ്രസ് എംഎൽഎ കെ.ബാബു. യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത വേളയിലാണ് കെ ബാബു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് മാർച്ച് ആരംഭിച്ച് മേനക ജംഗ്ഷനിൽ സമാപിച്ചു.ജനപ്രതിനിധികളെ പൊലീസിനെ ഉപയോഗിച്ച് നേരിടാമെന്ന് മോദിയും പിണറായി വിജയനും കരുതേണ്ടെന്ന് കെ.ബാബു പറഞ്ഞു. 


പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയ വേളയിൽ തന്നെ എം പിമാരെ മർദ്ദിച്ചത് മോദിയും പിണറായിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്നും പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന് ഇരുവരും കരുതേണ്ടെന്നും കെ.ബാബു പറഞ്ഞു.


സിൽവർലൈൻ വിഷയവുമായി ബന്ധപ്പെട്ട പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർക്ക് മർദ്ദനമേറ്റത്. വിജയ് ചൗക്കിൽ നിന്ന് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പോലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മാർച്ചിന് അനുമതി നൽകാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ എം.പിമാർ ശ്രമിച്ചു. ഇതോടെ എം.പിമാരും സുരക്ഷാ ഉദ്യാഗസഥരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷ ഉദ്യാഗസ്ഥർ എം.പിമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.