തൃശൂർ:  അശ്ലീല വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർ തൃശൂരിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.  പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വീഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ലഡാക്ക് അതിർത്തിയിൽ ഇന്ത്യ യുദ്ധത്തിന് തയ്യാർ; ചൈനയും സേനയെ വിന്യസിക്കുന്നു! 


വീഡിയോ പോസ്റ്റ് ചെയ്ത തൃശൂര്‍ ദേശമംഗലം സ്വദേശി എന്‍കെ സുരേഷ്, ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പിബി മാനുവല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ഫ്രണ്ട്സ് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്. ഇവരെകൂടാതെ മറ്റ് അഡ്മിന്‍മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും പൊലീസ് അന്വേഷിച്ച് വരികയാണ്. 


Aldo video: നിങ്ങളുടെ കണ്ണുകൾക്ക് പിങ്ക് നിറമുണ്ടോ... എങ്കിൽ സൂക്ഷിക്കുക! 


മാത്രമല്ല ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പൊലീസ് എടുത്തിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും സമാന രീതിയില്‍ പോണ്‍ വിഡിയോസ് പ്രചരിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ആ ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഈ ഗ്രൂപ്പിൽ സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേര്‍ അംഗങ്ങളായുണ്ട് എന്നാണ്  റിപ്പോർട്ട്.  കൂടാതെ സമൂഹത്തില്‍ മാന്യരായ പലരും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. 


ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും നേരിട്ട് പരിചയമുള്ളവരോ, കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ ഊര്‍ജിത അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.