പത്തനംതിട്ട: ‌കോരിച്ചൊരിഞ്ഞ മഴയിൽ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾക്കെതിരെ മൂഴിയാർ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. സീതത്തോട് കൊച്ചുകോട്ടമൺപാറ തടത്തിൽ വീട്ടിൽ സന്തോഷിന്റെ മകൻ രാഹുൽ (25), കൊച്ചുകോട്ടമൺപാറ പാലക്കൽ സണ്ണിയുടെ മകൻ വിപിൻ സണ്ണി (22), കൊച്ചുകോട്ടമൺപാറ സ്വദേശി പതിനെട്ടുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വേണ്ടത്ര മുൻകരുതൽ ഇല്ലാതെയും പൊതുസുരക്ഷ കണക്കിലെടുക്കാതെയും അപകടകരമായ വിധമുള്ള പ്രവൃത്തി ചെയ്തതായി കണക്കിലെടുത്ത് യുവാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്. ഇത് മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ, നരൻ എന്ന സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് (ഓ​ഗസ്റ്റ് 4) ഉച്ചയ്ക്ക് ഇവരെ അറസ്റ്റ് ചെയ്തു. എസ് ഐ കിരൺ വി എസ്, എസ് സി പി ഓ ഷൈൻ കുമാർ, സി പി ഓമാരായ ബിനുലാൽ, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Also Read: അവധി പ്രഖ്യാപനം വൈകി; എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹര്‍ജി


 


Kerala Heavy Rain : ചാലക്കുടി പുഴയിൽ സ്ഥിതി അതീവ സങ്കീർണം; ഇടുക്കിയിൽ നാളെ അവധി


ചാലകുടിയിൽ സ്ഥിതി അതീവ സങ്കീർണമായി മാറി കൊണ്ടിരിക്കുകയാണ്.  ചാലക്കുടി പുഴയിൽ അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. പുഴക്കരയിൽ താമസിക്കുന്നവർ ഉടൻ മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് വീണ്ടും പുതുക്കി. എട്ട് ജില്ലകളിൽ അതിതീവ്ര  മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് . 8 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍  ജില്ലകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതെസമയം കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയോര പ്രദേശത്ത് അതീവ ജാഗ്രത തുടരണമെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം മഴക്കെടുതി രൂക്ഷമായതിനെ തുടർന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകൾ ഇതിനായി തുറന്നു. മൂന്നു വീടുകൾ കൂടി  ആഗസ്റ്റ് 3 ന് പൂർണമായും 72 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ