പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന സ്ഥിരീകരണവുമായി പോലീസ്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും നല്‍ഗൊണ്ട സ്വദേശിയുമായ ഗണേഷ് ഉയ്കെ പശ്ചിമഘട്ട സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ ചുമതലയേറ്റ ശേഷമാണ് ആക്രമണങ്ങൾ ശക്തിപ്പെടുത്തിയതെന്നാണ് വിവരം. വയനാട്ടിൽ നിന്നും പിടിയിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്യലും സംഘത്തിലുള്ള മറ്റുള്ളവർക്കായി തെരച്ചിലും തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തെലങ്കാന നൽഗൊണ്ട സ്വദേശിയായ ഗണേഷ് ഉയ്ക്കയുടെ യഥാർത്ഥ പേര് ഹനുമന്തു എന്നാണ്. ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ ഇയാൾ പ്രവർത്തിച്ചിരുന്നത്. 2013ല്‍  ഛത്തീസ്ഗഡ് സുഖ്മയില്‍ കോൺഗ്രസ് നേതാവ് വിസി ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.  കേന്ദ്രകമ്മിറ്റിയംഗമായിരുന്ന സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത്. കേരളത്തിൽ പലതവണ എത്തി ആക്രമണ പദ്ധതികൾ ഏകോപിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭ്യമാകുന്ന വിവരം.


മഞ്ചക്കണ്ടി വെടിവെപ്പിന് ശേഷം നിർജീവമായ ഭവാനി, നാടുകാണി ദളങ്ങൾ പുനരു:ജീവിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. 18 പേരാണ് ബാണാസുര കബനി ദളങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിൽ തൃശ്ശൂർ സ്വദേശിയായ മനോജാണ് ഏറ്റവും ഒടുവിലെത്തിയയാൾ. കമ്പമലയിലും മക്കിമലയിലും തലപ്പുഴ മേഖലയിലും സിപി മൊയ്തീന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു.


അതേസമയം പോലീസ് അറസ്റ്റ് ചെയ്ത ഉണ്ണിമായ, ചന്ദ്രു എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേരള പോലീസിന് പുറമേ തമിഴ്നാട് , കർണാടക സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധസേനയും ഇവരെ ചോദ്യംചെയ്യുന്നുണ്ട്. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിലും തുടരുകയാണ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.