പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം പമ്പയില്‍ തടഞ്ഞതില്‍ വിശദീകരണവുമായി പൊലീസ്. മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ്പി പറഞ്ഞു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. 


വാഹനം തടഞ്ഞ സംഭവത്തില്‍ മന്ത്രി പൊലീസില്‍ നിന്ന് വിശദീകരണം തേടി. വാഹന വ്യൂഹം തടഞ്ഞതോടെ മന്ത്രി തിരികെ വരികയായിരുന്നു. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് തടഞ്ഞത്. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണ് തടഞ്ഞത്. 


വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുണ്ടെന്ന് സംശയം തോന്നിയിരുന്നു. ഈ വാഹനത്തിലുള്ളവര്‍ പിന്നീട് മന്ത്രിയെ വിളിച്ചുവരുത്തി. എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നല്‍കി. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു.


പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാര്‍ത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞെന്നായിരുന്നു വാര്‍ത്ത. പ്രതിഷേധക്കാരുടെ വാഹനമെന്ന് കരുതിയാണ് നടപടിയെടുത്തത്.