Kerala Police: ഗുണ്ടനേതാവിന്റെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്. പി സാബുവിനെ സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു
വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പൊലീസുകാരൻ. ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.
കൊച്ചി: ഗുണ്ട നേതാവിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിവൈഎസ്പി എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനായി ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് എത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്.
വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പൊലീസുകാരൻ. ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് നൽകാവിരുന്ന യാത്രയയപ്പ് ചടങ്ങും റദ്ദാക്കി. ഇതിനായി ഡിവൈഎസ്പി ഓഫീസിനു മുന്നിൽ കിട്ടിയിരുന്ന പന്തൽ അഴിച്ചുമാറ്റി.
ALSO READ: തിരുവനന്തപുരം മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി തള്ളി
ഞായറാഴ്ച്ച വൈകിട്ടാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്ന് സംഘടിപ്പിച്ചത്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഫൈസൽ. ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തുന്നത്.
പിന്നീടാണ് ഇത് പോലീസുകാർക്ക് വേണ്ടി നടത്തിയ വിരുന്നാണെന്ന സൂചന ലഭിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് മാതൃഭൂമി, 24 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസിനെ കണ്ടതോടെ പോലീസുകാർ ശുചിമുറിയിൽ ഒളിക്കുവാൻ ശ്രമിച്ചതായും റിപ്പോർട്ട്. വിവരം പിന്നീട് അങ്കമാലി പോലീസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.