Kannur Police Jeep Accident: പെട്രോളടിക്കാനെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ച് പോലീസ് ജീപ്പ്; ഫ്യുവല്‍ മെഷീനും തകര്‍ത്തു
കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്‍പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്
കണ്ണൂർ: പമ്പിൽ പെട്രോളടിക്കാൻ നിർത്തിയിരുന്ന കാര്‍ പോലീസ് ജീപ്പ് ഇടിച്ചു തകർത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ പോലീസിന്‍റെ വാഹനമാണ് പമ്പിലേക്ക് ഇടിച്ചുകയറിയത്. പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പോലീസ് ജീപ്പ്, ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. പമ്പിലെ ഇന്ധനമടിക്കുന്ന മെഷീനും തകർന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി ഇദ്ദേഹത്തിൻറെ പരിക്ക് ഗുരുതരമല്ല.
കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്‍പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറും മെഷീനും തകര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.
.