വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിന് ശേഷം വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഹായങ്ങൾ വയനാട്ടിലേക്ക് എത്തുന്നുണ്ട്. ദുരന്ത മുഖത്തു നിന്നും ആളുകളെ കൈപിടിച്ച് ഉയർത്താനായി വിവിധ മേഖലകളിൽ നിന്നും നിരവധി സഹായ ഹസ്തങ്ങളാണ് ഉയരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത;ഇന്ന് നാലുപേരെ സൈന്യം രക്ഷപ്പെടുത്തി


അത്തരത്തിൽ വന്ന ഒരു അമ്മയുടെ വാക്കുകളാണ് സോഷ്യൽ മീഡിയ നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥയായ രശ്മി എന്ന ഒരു അമ്മയുടെ വാക്കുകളാണ് വൈറലാകുന്നത്. രശ്‌മിയുടെ തീരുമാനത്തെ കേരളം ഒന്നടങ്കം അഭിനന്ദിക്കുകയാണ്. 


Also Read: സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ


രശ്മി [പറയുന്നത് 6 മാസത്തിൽ താഴെ പ്രായമുള്ള അമ്മയില്ലാത്ത കുഞ്ഞിനെ വയനാട്ടിൽ നിന്നും കിട്ടിയാൽ തന്‍റെ ലീവ് തീരും വരെ ആ കുഞ്ഞിനെ താൻ നോക്കാമെന്നാണ് രശ്മി പറഞ്ഞത്. നിലവിൽ പ്രസവ അവധിയിലാണ് രശ്മി.  തൻറെ കുഞ്ഞിന്റെ കൂടെ അവനെപ്പോലെ ഒരു കുറവും വരുത്താതെ മാരരോട്  കുഞ്ഞിനെക്കൂടി നോക്കാം എന്നാണ് രശ്മി പറയുന്നത്.  രശ്മിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു...


Also Read: ഈ മാസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ?


''പ്രളയത്തിലകപ്പെട്ടുപ്പോയി ഒറ്റദിവസംകൊണ്ട് അനാഥരായി പോയ ആൾക്കാരെ കുറിച്ച് ആലോചിച്ചപ്പോൾ എന്‍റെ കുഞ്ഞിന്‍റെ പ്രായത്തിലുള്ള കുഞ്ഞുമക്കൾ എങ്ങനെ ഈ അവസ്ഥ തരണം ചെയ്യുമെന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താണ് ചെയ്യാനാവുക, എന്‍റെ കുഞ്ഞിന്‍റെ കൂടെ അവനെപ്പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം, ഒരു കുറവും വരുത്താതെ'' എന്നായിരുന്നു.


Also Read: 50 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവർ ഇനി രാജാവിനെപ്പോലെ വാഴും


രശ്മിയെ പോലെ നിരവധി അമ്മമാരാണ് കുഞ്ഞുങ്ങളെ കുറിച്ച് ആലോചിക്കുകയും അവർക്കായി മുന്നോട്ടിറങ്ങുകയും ചെയ്യുന്നത്. ഇതിനിടയിൽ കുഞ്ഞു മക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഉറുദുര സ്വദേശിയായ സജിൻ മുന്നോട്ടു വന്നിരുന്നു. ഇതിനായി സജിനും ഭാര്യയും മക്കളും വയനാട്ടിലേക്ക് പോയതായും റിപ്പോർട്ട് വന്നിരുന്നു. 


വയനാട്ടിൽ നാലാം ദിവസമായ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്,  ഇന്ന് ഒരു കുടുംബത്തിലെ നാലുപേരെ സൈന്യം രക്ഷിച്ചിരുന്നു.  ഇവർ ഒരു വീട്ടിൽ ഒറ്റപ്പെട്ട നിലയിൽ അകപ്പെട്ടു പോകുകയായിരുന്നു.  രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമായിരുന്നു,  അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചതായി സൈന്യം അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.