രാജാക്കാട്, ഇ​ടു​ക്കി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന്‍  രാജ്യത്ത്  നടപ്പാക്കിയ lock down ലം​ഘി​ച്ച​തി​നേ തു​ട​ര്‍​ന്ന് പോ​ലീ​സ്, ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്ത​തി​ല്‍ മ​നം​നൊ​ന്ത് യുവാവ്‌  ജീ​വ​നൊ​ടു​ക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യനെല്ലി സ്വദേശി വിജയപ്രകാശ്  (22) ആണ് മരിച്ചത്.   പു​ല​ര്‍​ച്ചെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്നു അന്ത്യം.  ഇ​യാ​ള്‍​ക്ക് 75 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു​വെന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​. 


ബൈക്ക്  പോലീസ്  പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ ഇയാള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്.  നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പോലീസ് ബൈക്ക് പിടിച്ചെടുത്തത്


ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ച് ബൈക്കില്‍ കറങ്ങിനടന്ന ഇയാള്‍ക്കെതിരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ്  ശാന്തന്‍പാറ പോലീസ് പിടികൂടുകയും ബൈക്ക്  കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. എന്നാല്‍,  
അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്‍റെ മുമ്പിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കുകയും  അടിമാലി താലൂക്ക് ആശുപത്രിയില്‍ യുവാവിനെ എത്തിക്കുകയും ചെയ്തു . എന്നാല്‍, സാരമായി പൊള്ളലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലാക്കി.  തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു 


അതേസമയം,  സമ്പര്‍ക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുന്‍പ് പലതവണ ഇയാളെ പോലീസ്  താക്കീത് ചെയ്തിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.