Cheavayur Gang Rape: ഇടക്കിടയിൽ മുറികളിൽ നിലവിളിയും ബഹളവും,ചേവായൂരിലെ ലോഡ്ജ് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ പോലീസ്
ലോഡ്ജ് ജീവനക്കാരും കേസിലെ നാല് പ്രതികളും ഇത്തരത്തിൽ ഒരു ഗ്യാങ്ങായി പ്രവർത്തിച്ചിരുന്നോ എന്നാണ് സംശയം.
കോഴിക്കോട്: ചേവായൂരിലെ കൂട്ട ബലാത്സംഗത്തിൽ ലോഡ്ജ് ജിവനക്കാരുടെ പങ്ക് തേടി പോലീസ്. ഏതെങ്കിലും തരത്തിൽ ഇവർക്ക് ഇതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. നിരവധി ആരോപണങ്ങളാണ് ലോഡ്ജിനെതിരെ ഉയരുന്നത്. ലോഡ്ജിൻറെ ലെഡ്ജർ പോലീസ് നേരത്തെ തന്നെ എടുത്തിരുന്നു.
ലോഡ്ജ് ജീവനക്കാരും കേസിലെ നാല് പ്രതികളും ഇത്തരത്തിൽ ഒരു ഗ്യാങ്ങായി പ്രവർത്തിച്ചിരുന്നോ എന്നാണ് സംശയം. കൂടുതൽ അന്വേഷണം വിഷയത്തിൽ വേണ്ടി വന്നേക്കും. പ്രതികൾക്ക് മയക്കുമരുന്നെത്തിച്ചവർ. മറ്റ് ക്രിമിനൽ ഇടപാടുകൾ എന്നിവ അന്വേഷിക്കും. പലവട്ടം ലോഡ്ജിൽ നിന്നും നിലവിളികളും ബഹളവും കേട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.
ALSO READ:Kozhikode Gangrape: കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു
രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി അജ്‌നാസിനെ ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയാണ് പീഢനത്തിന് ഇരയായത്. യുവതിയെ പ്രേമം നടിച്ച് അയാള്‍ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി. ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും കൂട്ടുപ്രതി ഫഹദും ചേര്‍ന്ന് ഫഹദിന്റെ കാറില്‍ ഫ്‌ളാറ്റിലെത്തിച്ചു.
ആസൂത്രണം ചെയ്ത പോലെ അജ്‌നാസാണ് യുവതിയെ ആദ്യം ശാരീരികമായി പീഡിപ്പിച്ചത്. പിന്നീട് അടുത്ത മുറിയില്‍ കാത്തിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തി. ഇവര്‍ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി പീഢിപ്പിച്ചു. പിന്നീട് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA