തിരുവനന്തപുരം: സംസ്ഥാന വിജിലൻസിൽ പുതിയ പരിഷ്കാരത്തിന് തുടക്കമിട്ട് എഡിജിപി മനോജ് എബ്രഹാം. പോലീസുകാർക്ക് വിജിലൻസിൽ ചേരണമെങ്കിൽ ഇനി യോഗ്യതാ പരീക്ഷ എഴുതണം. ഏപ്രിൽ ഒന്നാം തീയതി റിക്രൂട്ട്മെൻ്റ് പരീക്ഷ ഉണ്ടാകും. അഴിമതിക്കാരെ അകറ്റാനും സ്വാധീനം വഴിയുള്ള നിയമനം തടയുകയുമാണ് പുതിയ പരിഷ്കാരത്തിൻ്റെ ലക്ഷ്യം. രണ്ടാഴ്ചയ്ക്കുള്ളിൽ പരിഷ്കാരം നടപ്പിലാക്കിയതിന് പിന്നാലെ പരീക്ഷ സിലബസും പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജിലൻസ് ഉദ്യോഗസ്ഥരുടെ അഴിമതി തുടച്ചുനീക്കുക, വിജിലൻസ് സംവിധാനം പൂർണമായും ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുടെ ഭാഗമായിട്ടാണ് വിജിലൻസിൽ ചേരാൻ പോലീസുകാർക്ക് യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനം വിജിലൻസ് മേധാവി മുന്നോട്ടുവച്ചത്. ഇക്കാര്യം സർക്കാർ അംഗീകരിച്ചതിന് പിന്നാലെ തന്നെ ദ്രുതഗതിയിൽ നടപടികളുമായി വിജിലൻസ് മുന്നോട്ടു പോവുകയാണ്. 


Also Read: Sabarimala Pilgrims Accident: ശബരിമല തീർത്ഥാടക ബസ് അപകടം; മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി


 


വിജിലൻസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ പരിഷ്കാരത്തിനാണ് തുടക്കം കുറിക്കുന്നത്. യോഗ്യതാ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ആദ്യ റിക്രൂട്ട്മെൻറ് പരീക്ഷ ഏപ്രിൽ ഒന്നിന് നടക്കും. പരീക്ഷയുടെ സിലബസും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ ആക്ട്, എവിഡൻസ് ആക്ട്, സ്പെഷ്യൽ ലോസ് എന്നീ വിഷയങ്ങൾ വച്ചാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. പൊതു അവബോധം കൂട്ടുന്നതോടൊപ്പം വിജിലൻസ് ഐപിസി തുടങ്ങി എല്ലാ നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടാകും. ഒരാഴ്ച കൊണ്ടാണ് പരിഷ്കാരം ഏർപ്പെടുത്തിയത്.


വിജിലൻസിലെ പല ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ ഉൾപ്പെടുന്നത് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് കൃത്യമായ പരിഷ്കാരങ്ങൾ വിജിലൻസിൽ ഏർപ്പെടുത്തുന്നത്. പുതിയ പരിഷ്കാരത്തിന് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.