കണ്ണൂർ : സിൽവർ ലൈൻ പദ്ധതിയിൽ പൊളിറ്റ് ബ്യൂറോക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടാണെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. പിണറായിയും യെച്ചൂരിയും ഞാനും സംസാരിക്കുന്നത് ഒരേ കാര്യമാണെന്നും എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി മുന്നോട്ട് കൊണ്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിൽ ശുഭപ്രതീക്ഷയുണ്ടെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. വികസനത്തെ എതിർക്കുന്ന ഒരു വിഭാഗം ആളുകളാണ് സമരങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പരിസ്ഥിതി വിഷയത്തിൽ എല്ലാ ഘടകത്തിനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. 


ALSO READ: CPIM: സിപിഎം ദേശീയതല അംഗത്വത്തിൽ വൻ കുറവ്; കേരളത്തിൽ മുന്നേറ്റം


ബി ജെ പി നയങ്ങളെ കോൺഗ്രസ് എതിർത്താലേ അവരുമായി യോജിച്ച് പ്രവർത്തിക്കേണ്ടതുള്ളൂ. ബിജെപിയെ പരാജയപ്പെടുത്താൻ കൂടെ കൂട്ടുന്നവരുടെ നയങ്ങളാണ് പ്രധാനം. ബിജെപി നയങ്ങളെ എതിർക്കാതെ ബിജെപിയെ പരാജയപ്പെടുത്താൻ ആവില്ലെന്നും എസ്ആർപി പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.