തിരുവനന്തപുരം: സംസ്ഥാനത്ത്  2021-22 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ സെപ്റ്റംബർ ഒൻപതിന് നാലുമണിക്ക് മുമ്പ് ചെയ്യണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്മെന്റ് കിട്ടിയ കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഫീസ് അടച്ചു അഡ്മിഷൻ നേടാം.   അല്ലാത്ത അപേക്ഷകരുടെ അലോട്ട്മെന്റ്  റദ്ദാക്കും.


Also Read: Nipah Virus : നിപ്പാ ബാധിച്ച് മരിച്ച കുട്ടിയുടെ Route Map പുറത്ത് വിട്ടു, പനിയെ തുടർന്ന് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത് ഓഗസ്റ്റ് 29ന്


നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ  അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാം.
ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ് / എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം.


Also Read: Nipha Virus : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ട്മെന്റുകളിൽ അഡ്മിഷൻ എടുക്കണം, അല്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. ഇപ്പോൾ ലഭിച്ച അലോട്ട്മെൻറ്റിൽ  താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ട.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.