``ഞങ്ങൾ പോളിടെക്നിക് പഠിച്ചതാ``; യന്ത്രങ്ങളുടെ പ്രവർത്തനം മാത്രമല്ല, പ്ലാസ്റ്റോ ബ്രിക്കും ഉണ്ടാക്കും
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പ്ലാസ്റ്റോ ബ്രിക്ക് എന്ന ഈ കട്ടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോളേജില്‍ നടന്ന എക്സിബിഷനിലായിരുന്നു ഇവര്‍ കണ്ടെത്തിയ ആശയം പുറം ലോകത്തെത്തിച്ചത്. സിമന്‍റും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലാസ്റ്റോ ബ്രിക്കുകളുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നിറക്കുന്നത്.
മലപ്പുറം: വീട് നിര്‍മ്മാണത്തിന് അധിക ചിലവ് വരുന്ന കല്ലുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ ഗവ: പോളിടെക്നിക് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. സാധാരണ വീട് നിര്‍മ്മാണത്തിനും കെട്ടിട നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന വിവിധ തരം കട്ടകളിൽ നിന്നെല്ലാം വ്യത്യസ്തമായ കട്ടകളാണ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയിരിക്കുന്നത്.
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പ്ലാസ്റ്റോ ബ്രിക്ക് എന്ന ഈ കട്ടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോളേജില്‍ നടന്ന എക്സിബിഷനിലായിരുന്നു ഇവര്‍ കണ്ടെത്തിയ ആശയം പുറം ലോകത്തെത്തിച്ചത്. സിമന്‍റും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലാസ്റ്റോ ബ്രിക്കുകളുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നിറക്കുന്നത്. അത് കൊണ്ടു തന്നെ പ്ലാസ്റ്റോ ബ്രിക്ക് നിര്‍മ്മാണത്തിന് ചിലവും കുറവാണ്.
ഈ കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന വലിയൊരു പ്രശ്നമായ പ്ലാസ്റ്റിക്ക് മാലിന്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമുള്ള വലിയൊരു സന്ദേശവും ഈ പ്ലാസ്റ്റോ ബ്രിക്ക് നിര്‍മ്മാണത്തിലൂടെ ഇവര്‍ പുറത്തെത്തിക്കുകയാണ്. സാധാരണ ഗതിയില്‍ വീടു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കട്ടകളേക്കാള്‍ ഭാരക്കുറവും ഉറപ്പും ഈ പ്ലാസ്റ്റോ ബ്രിക്കിന് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് ഈ ആശയത്തിന് പിന്നിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...