മലപ്പുറം: മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി.മലപ്പുറം പൊന്നാനിയിലാണ് സംഭവം. കാണാതായവർ പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി എന്നിവരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹംസക്കുട്ടി യെ മറ്റൊരു ബോട്ടിലെത്തിയവർ രക്ഷിച്ചു. കാണാതായ മറ്റ് മൂന്നു പേരെയും കണ്ടെത്താനായുള്ള തിരച്ചിൽ സജീവമായി പുരോഗമിക്കുകയാണ്. സംഘത്തിലെ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് മറിഞ്ഞ ഫൈബർ വളളം. 


ALSO READ : Heavy rain in Kerala | അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ 17 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത


സംഘം ഇന്നലെയാണ് മത്സ്യബന്ധനത്തിനായി പോയത്. എന്നാൽ അപകട വിവരം ഇന്നാണ് പുറത്തറിഞ്ഞത്. ബോട്ട് മറിഞ്ഞ ഉടൻ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചതിനാലാണ് ഹംസക്കുട്ടിയെ പെട്ടെന്ന് കണ്ടെത്താൻ കാരണം. അപകട കാരണം വ്യക്തമല്ല.അവശ നിലയിലായ ഹംസക്കുട്ടിയെ വൈകിട്ട് മൂന്നിനാണ് കരക്കെത്തിച്ചത്. 

ALSO READ : Rain Alert : അതിശക്ത മഴ തുടരാൻ സാധ്യത; കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്


കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സ്ഥലത്ത് കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.