തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അരോ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം ചിത്രങ്ങൾ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിർമാണ സംരംഭം. തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


ഫഹദിനെ നായകനാക്കി 2013ൽ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അർട്ടിസ്റ്റ് ആണ് അദ്ദേഹം അവസാനം നിർമിച്ച ചിത്രം. ജനാധിപത്യം, എഫ്ഐആർ, ബാലേട്ടൻ, സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം എന്നീ ചിത്രങ്ങളും അദ്ദേഹം നിർമിച്ചവയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.