Thiruvananthapuram : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ  (Popular Finance Scam) സിബിഐ (CBI) അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി (Chief Minister) അറിയിച്ചു.   പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheeshan) നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.  


COMMERCIAL BREAK
SCROLL TO CONTINUE READING

പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ അന്വേഷണത്തിലിരിക്കെ കേസുകളുടെ അന്വേഷണം CBI യ്ക്ക് കൈമാറുന്നതിന് 23.11. 2020ല്‍ ബഹു. കേരള ഹൈക്കോടതി ഉത്തരവിടുകയുണ്ടായെന്ന്  മുഖ്യമന്ത്രി പറഞ്ഞു. 


ALSO READ: Popular Finance scam: പ്രതികളുടെ 31 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി


പ്രസ്തുത കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച 12.12. 2020 ലെ ഉത്തരവിനെ തുടര്‍ന്ന് 4,741 കേസുകള്‍ ഇതിനകം CBI ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.  നിലവില്‍ CBI യുടെ പ്രത്യേക അന്വേഷണ സംഘം ആണ് ഈ കേസിന്റെ അന്വേഷണം നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 30.9. 2021 ന് CBI ല്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങള്‍ പ്രകാരം 15 വാഹനമടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്നും കത്തില്‍ പറയുന്നു.


ALSO READ: Kadampuzha murder| കാടാമ്പുഴ ഇരട്ടക്കൊലപാതകത്തിൽ ഇന്ന് വിധി പറയും, പ്രതി കുറ്റക്കാരനെന്ന് കോടതി


സംസ്ഥാനത്ത് കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബഡ്‌സ് ആക്ട് (BANNING OF UNREGULATED DEPOSIT SCHEMES ACT, 2019) പ്രകാരം ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി ശ്രീ. സഞ്ജയ് എം. കൗള്‍ ഐ.എ.എസിനെ കോംപീറ്റന്റ്  അതോറിറ്റി- 1 ആയും ധനകാര്യ റിസോഴ്‌സസ് ഓഫീസര്‍   ശ്രീ. ഗോകുല്‍ ജി. ആര്‍. ഐ.എ.എസിനെ കോംപീറ്റന്റ് അതോറിറ്റി-II ആയും നിയമിച്ചിട്ടുണ്ട്. അവരെ സഹായിക്കുന്നതിനുള്ള ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്.


ALSO READ: ആരാണ് സുസ്മിത ഫിലിപ്പ്? കാക്കനാട്ടെ ലഹരി കടത്തുകളുടെ പിന്നിലെ ബുദ്ധി കേന്ദ്രം 


പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് CBI യ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയെ ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി ഡെസിഗ്‌നേറ്റ് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം  അറിയിച്ചു.


കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്. സാമ്പത്തിക നിക്ഷേപ തട്ടിപ്പിന്  വിധേയരായവരുടെ  പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.