Popular Finance scam: പ്രതികളുടെ 31 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേലിനെയും മകളും സി.ഇ.ഒയുമായ റിനു മറിയത്തെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 12:15 AM IST
  • പോപ്പുലർ ഗ്രൂപ്പിന്റെ കെട്ടിടങ്ങളും ഭൂമിയും 10 ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്
  • കാറുകളുടെ മൂല്യം രണ്ടുകോടിയാണ്
  • ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്
  • ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
Popular Finance scam: പ്രതികളുടെ 31 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ (Popular finance scam) പ്രതികളുടെ സ്വത്ത് വകകൾ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 31 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേലിനെയും മകളും സി.ഇ.ഒയുമായ റിനു മറിയത്തെയും ഇഡി (Enforcement Directorate) അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 31 കോടി രൂപ വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയിരിക്കുന്നത്.

ALSO READ: Cannabis seized: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ കസ്റ്റഡിയിൽ

ഓഗസ്റ്റ് 10നാണ് തോമസ് ഡാനിയേലിനെയും റിനു മറിയത്തെയും അറസ്റ്റ് ചെയ്തത്. പോപ്പുലർ ഗ്രൂപ്പിന്റെ കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും 10 ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കാറുകളുടെ മൂല്യം രണ്ടുകോടിയാണ്.

ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2000 കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.

ALSO READ: Terrosrists Arrested: ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര, അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ

രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവര്‍ ക്രമക്കേട് നടത്തിയത്. 1600ഓളം പേരില്‍നിന്നായി സ്വര്‍ണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. 1368 കേസുകള്‍ ഇത് സംബന്ധിച്ച് സിബിഐയും അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News