Popy Umbrella Mart ഉടമ ടി വി സ്കറിയ അന്തരിച്ചു, 85 വയസായിരുന്നു
നാളെ ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ വെച്ച് രാവിലെ 11നാണ് സംസ്കാരം. ഭാര്യ തങ്കമ്മ, സംസ്ക്കാരം ഡേവിഡ്, ഡെയ്സി, ലാലി, ജോസഫ്, മരുമക്കൾ സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി). ഡോ ആന്റോ കള്ളിയത്ത്
Alappuzha : കേരളത്തിലെ കുട വ്യവസായിത്തിന്റെ മുഖമുദ്രയായ Popy Umbrella Mart ന്റെ ഉടമ ടി വി സ്കറിയ (TV Scaria) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചായിയരുന്നു അന്ത്യം. 82 വയസായിരുന്നു.
25 വര്‍ഷത്തിന് മുകളിലായി കേരളത്തിലെ കുട വ്യവസായത്തിലെ പ്രമുഖ സ്ഥാപനങ്ങളി ഒന്നാണ് പോപ്പി. ടി വി സ്‌കറിയയുടെ കഠിന പ്രയത്നത്തിന്റെ ഫലമായിട്ടാണ് പോപ്പി എന്ന് സ്ഥാപനത്തെ മലയാളികള്‍ക്ക് മനസ്സിൽ മായാതെ കിടുക്കുന്ന പ്രസ്ഥാനമായി മാറിയത്. മഴക്കാലവും സ്കൂളും തുറക്കുമ്പോൾ കുട്ടികളുടെ മനസിൽ ആദ്യം വരുന്നത് പോപ്പിയുടെ പേരാണ്. കുട എന്നതിന് പകരം മലയാളികൾ പോപ്പി കുട എന്ന് പറയാൻ തുടങ്ങിയത് ടി വി സ്‌കറിയയുടെ വിജയമാണ്.
ALSO READ : 'ഓഫീസ് അസിസ്റ്റന്റിൽ നിന്ന് ചെയർമാൻ പദവിയിലേക്ക്' വിട പറയുന്നത് മുത്തൂറ്റിനെ ഇന്ത്യയിൽ വളർത്തിയ സ്ഥിര പ്രയ്തനശാലി- MG George Muthoot
.
ലോകം ഇതുവരെ കാണാത്ത കുടയിൽ ഘടിപ്പിക്കുന്ന സാങ്കേതികയാണ് പോപ്പിയുടെ പ്രത്യേകത. 5 ഫോള്‍ഡ് കുടകള്‍ തുടങ്ങി ഓരോ വര്‍ഷവും പുതുമയുള്ള സാങ്കേതികളും അവതരിപ്പിച്ചാണ് പോപ്പി മാർക്കറ്റിൽ ഇടംപിടിച്ചത്. മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കൂട എന്ന് മലയാളികൾ പാടി നടന്നതുമെല്ലാം സ്കിറയ എന്ന വ്യവസായിയുടെ ദീർഘവീക്ഷണമായിരുന്നു എന്ന് തന്നെ പറയാം.
സെന്റ് ജോർജ് എന്ന പേരിൽ കുടനിർമ്മാണത്തിന് ആദ്യമായി തുടക്കം കുറിച്ചത്. ആലപ്പുഴ ടൗണിൽ 9 ജോലിക്കാരുമായി വാടകക്കെട്ടിടത്തിലാണ് കേരളത്തിന്റെ കുടപ്പെരുമ ആരംഭിക്കുന്നത്. പിന്നീട് സെന്റ് ജോർജ് വിഭജിച്ചാണ് സ്കറിയ തന്റെ സ്ഥാപനത്തിന് പോപ്പി എന്ന പേര് നൽകുന്നത്.
ALSO READ : പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
നാളെ ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ വെച്ച് രാവിലെ 11നാണ് സംസ്കാരം. ഭാര്യ തങ്കമ്മ, സംസ്ക്കാരം ഡേവിഡ്, ഡെയ്സി, ലാലി, ജോസഫ്, മരുമക്കൾ സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി). ഡോ ആന്റോ കള്ളിയത്ത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക