തലസ്ഥാന നഗരിയില്‍ വന്‍ തീപിടുത്തം; അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകള്‍ എത്തി

കട പൂര്‍ണമായും കത്തി നശിച്ചു. സമീപ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്.  

Last Updated : May 21, 2019, 11:21 AM IST
തലസ്ഥാന നഗരിയില്‍ വന്‍ തീപിടുത്തം; അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകള്‍ എത്തി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ തീപിടുത്തം. പഴവങ്ങാടിയിലെ ചെല്ലം അമ്പ്രല്ലാ മാര്‍ട്ട് എന്ന വ്യാപാര സ്ഥാപനത്തിനാണ് തീ പിടിച്ചത്. 

കട പൂര്‍ണമായും കത്തി നശിച്ചു. സമീപ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനത്തിനുള്ളിലെ സാധനങ്ങള്‍ പുറത്തെടുത്ത് തീയണയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്. 

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ അറിയിച്ചതിനാല്‍ ജീവനക്കാര്‍ക്ക് പരിക്കില്ല. കുടകളും ബാഗുകളുമെല്ലാം വിൽക്കുന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.

ഈ സ്ഥാപനത്തിന് സമീപം വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുമെല്ലാമുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വലിയ ഗതാഗത തിരക്കുള്ള എംജി റോഡിന്‍റെ ഒരുഭാഗത്തുകൂടി ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. 

തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കൽചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരിക്കാണ്  അനുഭവപ്പെടുന്നത്.

അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. രാവിലെ ഒമ്പതര മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

Trending News