Kochi : National Cadet Corps (NCC) Transgenders വിഭാഗത്തിലുള്ളവർക്കും ചേരാമെന്ന് കേരള ഹൈക്കോടതി (Kerala High Court) സിംഗിൾ ബെഞ്ച് ഉത്തരവ്. നിയമന മാനദണ്ഡം അനുസരിച്ച് പുരുഷനോ സ്ത്രീക്കോ മാത്രമെ എൻസിസിയിൽ ചേരാൻ സാധിക്കൂ എന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനാൽ ട്രാൻസ് വിഭാ​ഗത്തിൽ ഉള്ളവർക്ക് എൻസിസി ചേരുന്നത് നിഷേധിക്കുന്നതിനെ തുടർന്ന് ഹിനാ ഹനീഫാ നൽകിയ പരാതിയിലാണ് ഹൈക്കോടതി മാനദണ്ഡങ്ങൾ മാറ്റാൻ ഉത്തരവിട്ടത്. ജഡ്ജി അനു ശിവരാമനാണ് ട്രാൻസ്ജെൻഡർ വിഭാ​ഗത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.


ALSO READ : Gold rate: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ച്ചയായ നാലാം ദിനം, ആഭരണങ്ങള്‍ വാങ്ങാന്‍ വൈകേണ്ട


നിലിവലെ മാനദണ്ഡം ട്രാൻസ് വിഭാ​ഗത്തിലുള്ളവരുടെ അവകാശത്തെ നിഷേധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ലിം​ഗ നിർണയെത്തെ ചൊല്ലി ട്രാൻസ് വിഭാ​ഗത്തിലുള്ളവരുടെ അവകാശത്തെ നിഷേധിക്കാൻ സാധിക്കില്ലെന്ന് കോടതി പറയുകയും ചെയ്തു. 


ഈ മാനദണ്ഡം വെച്ച് എൻസിസിയിൽ ചേരുന്നത് ട്രാൻസ് വിഭാ​ഗത്തിലുള്ളവരെ തടയുന്നത് അസന്തുലിതമാണെന്നും പരാതിക്കാരിക്ക് നിയമനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ കോടതി നിർദേശം നൽകി. മറ്റ് മാനദണ്ഡങ്ങൾ പരാതിക്കാരി മറികടന്നാൽ അവർക്ക് എൻസിസിയിൽ ചേരാൻ സാധിക്കുമെന്ന് കോടതി ഉറപ്പും നൽകി.


ALSO READ : Kerala Assembly Election 2021 : ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺക്കു ട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാർഥയായി മത്സരിക്കും, ബിജെപി ഒഴികെ വേറെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് ഇരകളുടെ അമ്മ


ലിം​ഗ നിർണയവുമായി ബന്ധപ്പെട്ട് നിയമന മാനദണ്ഡം പരിശോധിച്ചതിന് ശേഷം അതിൽ ട്രാൻസ്ജെൻഡേഴ്സിനെയും ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. ആറ് മാസത്തിനുള്ളിൽ ആ മാനദണ്ഡം മാറ്റണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.