തണ്ണീർക്കൊമ്പൻ ചരിഞ്ഞെന്ന വാർത്ത നടുക്കവും സങ്കടവുമുണ്ടാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നമ്മുടെ അടുത്ത ബന്ധമുള്ള ആരോ മരിച്ച രീതിയിലുള്ള വിഷമമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേരളം എല്ലാ കാര്യങ്ങളും സുതാര്യമായാണ് ചെയ്തത്. വിദ​ഗ്ധ പരിശോധന നടത്തും മുമ്പാണ് ആന ചരിഞ്ഞത്. ആനയുടെ പോസ്റ്റ്മോർട്ടം കേരളവും കർണാടകയും സംയുക്താമായാണ് നടത്തുക.  സംഭവത്തിൽ ശാസ്ത്രീയ അന്വേഷണമുണ്ടകുമെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:  ''മകളുടെ പേരിൽ കേസെടുത്ത് മുഖ്യമന്ത്രിയെ കുടുക്കാൻ നോക്കുന്നു''; എം വി ​ഗോവിന്ദൻ


I&E, ഐഎസ്എഫ് ഓഫീസർ,വെറ്റിനറി ഡോക്ടർ, എൻജിഒ പ്രതിനിധി, നിയമവിദഗ്ധൻ,ഡിഎഫ്ഒ ഫ്ലയിങ് സ്‌ക്വഡ് എന്നിവർ സമിതിയിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.ഇന്ന് പുലർച്ചേയാണ് അതിദാരുണമായ സംഭവം നടന്നത്. ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞതെന്ന കാര്യം കർണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചത്.  അതേസമയം കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. വിദ​ഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ അത് സ്ഥിരീകരിക്കാൻ സാധിക്കു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.