സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറുജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍ , മലപ്പുറം , കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങഴില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായി മഴ പെയ്തിരുന്നു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊടുകയും ചെയ്തു .പുലര്‍ച്ചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ട്. അതേസമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം തൃശൂർ പൂര ചടങ്ങുകൾക്കും മഴ മങ്ങൽ ഏൽപ്പിച്ചിരുന്നു. തൃശൂരിൽ മഴ തുടരുകയാണ്.പകൽപ്പൂര ചടങ്ങുകൾ 8 മണിയോടെ തുടങ്ങും. പകൽ വെടിക്കെട്ടിൽ തീരുമാനം 8 ന് ശേഷം ആയിരിക്കും ഉണ്ടാകുക. കനത്ത മഴയെ തുടർന്ന് ഇന്നലെ വെടിക്കെട്ട് മാറ്റി വച്ചിരുന്നു. കാലാവസ്ഥ വിലയിരുത്തി പുതിയ സമയം നിശ്ചയിക്കുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. കുടമാറ്റത്തിന്റെ സമയത്തടക്കം ഇന്നലെ തൃശ്ശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...