കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയിലേക്കെന്ന് റിപ്പോർട്ട്. ജാമ്യമില്ലാ വകുപ്പ് ആയതിനാലും ഉടൻ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നുമാണ് ദിവ്യയുടെ ഈ നീക്കം എന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും


പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ദിവ്യയുടെ പേരിൽ ചുമത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കം തുടങ്ങിയത്. ഇതിനിടയിൽ ഈ കേസിൽ ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.


Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!


ഇന്നലെ കണ്ണൂർ ടൗൺ പോലീസ് ദിവ്യയെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.  കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ടെന്നാണ് സൂചന. 


സംഭവത്തെ തടുർന്ന് ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്നും സിപിഎം ഒഴിവാക്കി. സംഭവത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാജി നൽകിയതെന്നാണ് വിവരം. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ  വാർത്താക്കുറിപ്പിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു.


Also Read: ബുധ ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് തൊഴിൽ ബിസിനസിൽ പുരോഗതി!


ഇതിനിടയിൽ കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർ റിപ്പോര്‍ട്ട് നൽകി. പെട്രോള്‍ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്. 


യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.  സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്.  തുടർന്ന് 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 


 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.