Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Rajayoga On Diwali: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യവും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യവും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അത് ഭൂമിയേയും മനുഷ്യ ജീവിതത്തേയും ബാധിക്കാറുമുണ്ട്.
ദീപാവലി അടുക്കുന്ന ഈ ശുഭ അവസരത്തിൽ ബുധൻ ചൊവ്വയുടെ രാശിയായ വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും ശുക്രനോടൊപ്പം ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കുകയും ചെയ്യും.
ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതിയും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ചിങ്ങം (Leo): ബുദ്ധ ശുക്ര സംയോഗത്താൽ സൃഷ്ടിക്കുന്ന ലക്ഷ്മി നാരായണ രാജയോഗം ഇവർക്ക് പ്രയോജനകരമായിരിക്കും. കാരണം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ ഇവർക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, കൂടാതെ, ഇവർക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനും യോഗമുണ്ടാകും, ആത്മവിശ്വാസം വർദ്ധിക്കും, കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും, കരിയറിൽ നേട്ടങ്ങളുണ്ടാകും.
കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണം വളരെയധികം നേട്ടങ്ങൾ നൽകും. ഈ രതിയുടെ വരുമാനവും ലാഭ ഭാവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, ജീവിതനിലവാരം മെച്ചപ്പെടും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ടാകും, ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും.
തുലാം (Libra): ലക്ഷ്മി നാരായണ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്കും അനുകൂലമാകും, ഈ രാശിയുടെ ധന സംസാര ഭാവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയം ഇവർക്ക് അപ്രതീക്ഷിത ധനലാഭം, ഒരു പുതിയ വാഹനം വാങ്ങാനുള്ള യോഗം, ആഗ്രഹം സഫലമാകും, ഒരു വസ്തു വാങ്ങാനും വിൽക്കാനും യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)