കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പിപി ദിവ്യ. ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിവ്യ. സദുദ്ദേശപരമായി മാത്രമേ താൻ സംസാരിക്കാറുള്ളൂവെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമപ്രവർത്തകരും നാട്ടുകാരും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ് എന്നും, ഏത് ഉദ്യോ​ഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത് എന്നും പി പി ദിവ്യ പറഞ്ഞു. താൻ നിയമത്തിൽ ഇപ്പോഴും വിശ്വസിക്കുന്നു, കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കും. അതോടൊപ്പം എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ സത്യം തെളിയണമെന്നാണെന്ന് തൻ്റേയും ആഗ്രഹമെന്നും ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. 


Also Read: ‌‌Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും സാധ്യത


 


എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പി പി ദിവ്യ പ്രതികരിച്ചില്ല. കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവ്യ വീട്ടിലേക്കാണ് മടങ്ങിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.