തിരുവനന്തപുരം:  പാലാ ബിഷിപ്പിൻറെ നർകോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിരോധം തീർത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.  ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കാരാട്ട് നിലപാട് വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.ജെ.പിയുടെ  യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് കത്തോലിക്ക സഭ മനസ്സിലാക്കണം. വിവാദ പരാമർശം സമുദായങ്ങളുടെ ഇടയിൽ വിള്ളലുണ്ടാക്കാൻ ബി.ജെ.പി ഉപയോഗിച്ചു.മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍  പല തീവ്രവാദസംഘടനകളും അവരുടെ ആശയങ്ങളും ഉയര്‍ത്തുന്ന ഭീഷണികൾ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബോധ്യമുണ്ട്.


Also ReadNarcotic Jihad: ബിഷപ്പിൻറെ നിലപാടിനോട് സർക്കാർ പറയുന്നതെന്ത്? സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്


കത്തോലിക്ക സഭയെയും ക്രിസ്ത്യന്‍ പുരോഹിതരെയും വളരെ തന്ത്രപരമായി വശത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറെ നർകോട്ടിക് ജിഹാദ് പ്രസ്താവന കേരളത്തില്‍ ക്രൈസ്‌തവര്‍ക്കിടയില്‍ തീവ്രവാദ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തുന്നുവെന്നും ലേഖനത്തിൽ പറയുന്നു.


സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില പ്രത്യേക കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും  സംസ്ഥാനത്ത് ലൌവ് ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നയാരിന്നു പാലാ ബിഷപ്പിന്‍റെ പ്രസ്താവന.


 Also Read: Narcotic Jihad: ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി


സംഭവിക്കുന്നത് പ്രണയമല്ല മറിച്ച്  പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യമെന്നും ബിഷപ് സൂചിപ്പിക്കുന്നുണ്ട്. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നാണ് ജിഹാദുകൊണ്ട് ലക്ഷ്യം വെക്കുന്നത്. യുദ്ധം  ആയുധം കൊണ്ടല്ല അതിന് പകരമാണ്  നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും  ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.