ഇടുക്കി: ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞതോടെ ഇടുക്കിയിലെ  ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ വർധനവുണ്ടെങ്കിലും വിലസ്ഥിരതയില്ലാത്തതും ഉൽപ്പാദനച്ചിലവ് വർധിച്ചതും കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. മൂന്ന് വർഷം മുമ്പ് 7000 രൂപ ഉണ്ടായിരുന്ന ഒരു കിലോ ഏലത്തിന്‍റെ ഇപ്പോഴത്തെ ശരാശരി വില 650 രൂപ മാത്രമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത വേനലും, പിന്നാലെയെത്തിയ തുടർച്ചയായ മഴയും മൂലം ഏക്കറുകണക്കിന് സ്ഥലത്തെ ഏലം കൃഷി നശിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഏലം കൃഷി പ്രതിസന്ധിയിലായി. 2019 ൽ  ഒരു കിലോ ഏലത്തിന് 7000 രൂപ വരെയെത്തിയിരുന്നു. പിന്നീട് വില കുത്തനെ കുറയാൻ തുടങ്ങി.2021 ജനുവരിയിൽ 1600 രൂപയായിരുന്നത് ഇപ്പോൾ  650 ആയി കുറഞ്ഞു.

Read Also: ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍


വിലക്കുറവിനൊപ്പം രോഗബാധകൂടി വ്യാപകമായതോടെ ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞു. വില ഉയർന്നു നിന്നപ്പോൾ നിരവധി കർഷകരാണ് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവർ കടക്കെണിയിലായി. പലരും കൃഷി ഉപേക്ഷിച്ചു. ഒരു കിലോ ഏലത്തിന് 1500 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ ഏലം മേഖല പൂർണ്ണമായും തകരുന്ന അവസ്ഥയാണുള്ളതാണ്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ