Holy mass | കുർബാന ഏകീകരണത്തെച്ചൊല്ലി തൃശൂർ അതിരൂപതയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് വൈദികർ
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുറിക്കുള്ളിലാണ് വൈദികർ പ്രതിഷേധിച്ചത്.
തൃശൂർ: കുർബാന ഏകീകരണത്തെ ചൊല്ലി തൃശൂർ അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ച് വൈദികർ. പ്രതിഷേധക്കാർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവെച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുറിക്കുള്ളിലാണ് വൈദികർ പ്രതിഷേധിച്ചത്.
അതേസമയം, സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ പുതിയ കുർബാന അർപ്പിക്കുന്നതിൽ നിന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പിന്മാറി. എറണാകുളം അങ്കമാലി അതിരൂപതയിൽ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് പിന്മാറ്റം.
ALSO READ: Holy Mass | സിറോ മലബാർ സഭ കുർബാന ഏകീകരണം; പ്രതിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ
സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകൃത കുർബാന അർപ്പിക്കും. ബസലിക്ക പള്ളിയിൽ കുർബാന അർപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് അറിയിച്ചിരുന്നു.
എന്നാൽ, സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപയ്ക്ക് ഇളവ് നൽകി ബിഷപ്പിറക്കിയ സർക്കുലറിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് സഭ നേതൃത്വം വ്യക്തമാക്കി. കർദിനാൾ നാളെ സഭാ ആസ്ഥാനത്ത് പരിഷ്കരിച്ച കുർബാന നടത്തുമെന്ന് നേതൃത്വം അറിയിച്ചു.
പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പുതുക്കിയ കുർബാനയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർദിനാളിന്‍റെ തീരുമാനം. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയ്ക്ക് പകരം നാളെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ പരിഷ്കരിച്ച കുർബാന അർപ്പിക്കുമെന്നാണ് നിലവിലെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...