അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വിദ്യാർഥി മരിച്ചതിനെ തുടർന്ന് സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പ്; മൂന്ന് കുട്ടികൾ നിരീക്ഷണത്തിൽ
Primary amoebic meningoencephalitis: ഗുരുദത്തിന് രോഗം ബാധിച്ചത് പൂച്ചാക്കൽ തോട്ടിൽ കുളിച്ചതിനാലാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഗുരുദത്തിനൊപ്പം കുളിച്ച മൂന്ന് കുട്ടികളെ നിരീക്ഷിച്ച് വരികയാണ്.
ആലപ്പുഴ: ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് പതിനഞ്ചുകാരൻ മരിച്ച സംഭവത്തെ തുടർന്ന് സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പ്. ഗുരുദത്തിന് രോഗം ബാധിച്ചത് പൂച്ചാക്കൽ തോട്ടിൽ കുളിച്ചതിനാലാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഗുരുദത്തിനൊപ്പം കുളിച്ച മൂന്ന് കുട്ടികളെ നിരീക്ഷിച്ച് വരികയാണ്.
ഇവർക്ക് ഇതുവരെ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൂച്ചാക്കൽ തോട് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. തോടിന്റെ പരിസരങ്ങളിലെ വീടുകളിൽവരെ വെള്ളക്കെട്ടും രോഗങ്ങൾ പടരാനുള്ള സാഹചര്യവും നിലനിൽക്കുകയാണ്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം പടരുന്ന രോഗമല്ലെന്നത് ആശ്വാസകരമാണ്.
ALSO READ: Goji Berries Benefits: വിദേശിയായ ഗോജി ബെറി പോഷകങ്ങളാൽ സമ്പന്നം; അറിയാം ഗോജി ബെറിയുടെ ഗുണങ്ങൾ
എന്നാൽ, മലിനജലം കെട്ടിക്കിടക്കുന്നത് മറ്റ് പകർച്ചാവ്യാധികൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയാണ്. എലിപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് ആരോഗ്യവകുപ്പ് പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. തോടിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളിൽ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും എത്തി ജാഗ്രതാനിർദേശം നൽകി.
പാണാവള്ളി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റൂബിൻ ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജി. വിനോദ് കുമാർ, വാർഡംഗം രജനി രാജേഷ്, ലൈലാബീവി തുടങ്ങിയവർ നേതൃത്വം നൽകി. എ.എം. ആരിഫ് എംപി മരിച്ച ഗുരുദത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രദേശത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...