തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്. ഈ മാസം 16, 17 തീയതികളിൽ അദ്ദേഹം കേരളത്തിൽ എത്തും. നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക് വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ പ്രധാനമന്ത്രി റോഡ്ഷോ നടത്തും. തുടർന്ന് ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്തിയ ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും ഗുരുവായൂരിൽ അദ്ദേഹം പങ്കെടുക്കും. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനായി മോദി 8.45ന് കല്യാണ മണ്ഡപത്തിലെത്തും. പത്ത് മണിയോടെ കൊച്ചിയിൽ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിയിൽ നിർവഹിച്ച ശേഷം തിരികെ ഡൽഹിയിലേയ്ക്ക് മടങ്ങും. 


ALSO READ: ഗാന​​ഗന്ധർവ്വൻ ശതാഭിഷേക നിറവിൽ; യേശുദാസിന് ആശംസകളുമായി സം​ഗീത പ്രേമികൾ


പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ​ഗുരുവായൂരിൽ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് സുരക്ഷാ പരിശോധന നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവങ്ങളിലാണ് പോലീസ് സുരക്ഷാ പരിശേധന നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് സൂചനയുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.