Mangaluru Ragging Case: പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ 


COMMERCIAL BREAK
SCROLL TO CONTINUE READING

മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. മലയാളികളായ 5 ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 


KSRTC A/C ലോ ഫ്ലോർ ബസുകൾക്കും അന്തർസംസ്ഥാന ബസുകൾക്കും 30 % നിരക്കിളവ് കൊണ്ട് വരുന്നു


കെഎസ്ആർടിസി (KSRTC) അന്തർസംസ്ഥാന ബസുകൾക്കും  A/C ലോ ഫ്ലോർ ബസുകൾക്കും താൽക്കാലികമായി 30% നിരക്കിളവ് കൊണ്ട് വരുന്നു. ഇന്ന് മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് ടിക്കറ്റിൽ നിരക്ക് ഇളവുകൾ കൊണ്ട് വരുന്നത്. 


Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി China


ബിബിസി ചാനലിന് (BBC) നിരോധനം ഏർപ്പെടുത്തി ചൈന.  നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിച്ചതെന്നാണ് റിപ്പോർട്ട്.  ഇക്കാര്യം നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്‌ട്രേഷനെ (NRTA) ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ സിജിടിഎൻ ആണ് റിപ്പോർട്ട് ചെയ്തത്. 


 


Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M.Shivashankar 


സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം റദ്ദാക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ശിവശങ്കര്‍. എഡിയുടെ നീക്കത്തിനെതിരെ ശിവശങ്കർ കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. 


NCPക്ക് LDF വിടാനാകുമോ, എ.കെ ശശീന്ദ്രൻ പുതിയ പാർട്ടി ഉണ്ടാക്കാൻ സാധ്യതയെന്ന് സൂചന, പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾ


വിവാദ തീരുമാനങ്ങൾക്ക് പുറമെ എൻ.സി.പിക്കുള്ളിലെ(NCP) സ്വര ചേർച്ചകൾ കൂടി പുറത്താവുകയാണ്. എൻ.സി.പി എൽ.ഡ‍ി.എഫ് വിട്ടാൽ നിലവിലെ എൻ.സി.പിയുടെ മന്ത്രി കൂടിയായ എ.കെ ശശീന്ദ്രൻ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. 


Twitter മുട്ടുമടക്കി, 1398 അക്കൗണ്ടുകൾ റദ്ദാക്കി,തുടർ നടപടികൾ പുറകെ

കർഷക സമരത്തെ തുടർന്ന് കേന്ദ്ര സർക്കാർ റദ്ദാക്കാൻ ആവശ്യപ്പെട്ട അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു. രാജ്യ വിരുദ്ധ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി വേണമെന്ന് ട്വിറ്ററിനോട്(Twitter) ആവശ്യപ്പെട്ടത്. അക്കൗണ്ടുകളിലെ ഖലിസ്ഥാൻ,പാക് ബന്ധങ്ങൾ എന്നിവ നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാ​ഗം കണ്ടെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.