ബാനറിലെ അക്ഷരത്തെറ്റില്‍ പുലിവാല് പിടിച്ച് ബിജെപി
പാലക്കാട് നടന്ന പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജനസമ്പര്‍ക്ക പരിപാടിയിലെ ബാനറിലാണ് ബിജെപി ക്ക് പണികിട്ടിയത്. അക്ഷരത്തെറ്റ് ശ്രദ്ധിക്കാതെ ബിജെപി നേതാക്കളൊക്കെ പരിപാടിയില്‍ പങ്കെടുക്കുകയും പരിപാടിയുടെ ബാനര്‍ സഹിതമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ അക്ഷരതെറ്റ് കണ്ട്പിടിച്ച ചില വിരുതന്മാര്‍ ഇതെടുത്ത് ട്രോളാനും തുടങ്ങി. പിന്നെ ട്രോളുകളുടെ പെരുമഴക്കാലം തന്നെയായിരുന്നു.ബിജെപിയുടെ മുതിര്‍ന്ന നേതാക്കളൊക്കെ പങ്കെടുത്ത പരിപാടിയുടെ ബാനറിലാണ് അക്ഷരത്തെറ്റ് കടന്ന് കൂടിയത്.പാര്‍ട്ടി പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസ്ഥാനത്ത് നടത്തിയ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ "ശ്രദ്ധ" നേടിയ പരിപാടിയായി ഇത് മാറുകയും ചെയ്തു.
സംഗതി അക്ഷരതെറ്റാണെങ്കില്‍ പോലും പാര്‍ട്ടി പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.അതേസമയം ട്രോളാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വര്‍ ഫോട്ടോ എഡിറ്റ് ചെയ്ത് അക്ഷരതെറ്റ് മറയ്ക്കുകയും ചെയ്തു.ബാനര്‍ പ്രിന്‍റ് ചെയ്തപ്പോഴോ പിന്നീടോ ഒന്നും ഈ അക്ഷരത്തെറ്റ് നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നോ എന്ന ചോദ്യം അവശേഷിക്കുകയാണ്.