Prithviraj`s Daughter birthday: അലംകൃതയ്ക്ക് ഏഴാം പിറന്നാൾ, മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും
മകളുടെ ഏഴാം ജന്മദിനത്തിൽ അവളുടെ ചിത്രം പങ്ക് വച്ച് പൃഥ്വിരാജും സുപ്രിയയും. നിരവധിപ്പേരാണ് അല്ലിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.
പൃഥ്വിരാജിന്റെ (Prithviraj Sukumaran) മകൾ അലംകൃതയുടെ ഏഴാം പിറന്നാൾ ആണ് ഇന്ന്. പതിവ് തെറ്റിക്കാതെ ഈ വർഷവും മകളുടെ ചിത്രം പങ്ക് വച്ച് കൊണ്ടാണ് പൃഥ്വിയും ഭാര്യ സുപ്രിയയും (Supriya) മകൾക്ക് പിറന്നാൾ ആശംസകൾ (Birthday Wishes) നേർന്നിരിക്കുന്നത്. നിരവധിപ്പേരാണ് ഇരുവരുടെയും പോസ്റ്റിന് താഴെ അല്ലിക്ക് (Ally) പിറന്നാൾ ആശംസകളുമായി എത്തിയത്.
‘ഹാപ്പി ബർത്ത്ഡേ ബേബി ഗേൾ.. മമ്മയും ഡാഡയും നിന്നെയോർത്ത് വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ. എപ്പോഴും നീ വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്പ്പോഴും വലിയ സ്വപ്നം കാണട്ടെ! ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു..’ പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണെങ്കിലും മകളുടെ ചിത്രങ്ങൾ അപൂർവമായി മാത്രമാണ് ഇരുവരും പങ്ക് വയ്ക്കാറുള്ളത്. ആരാധകർ പലപ്പോഴും ആവശ്യപ്പെടാറുണ്ടെങ്കിലും സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പൃഥ്വിയും സുപ്രിയയും അക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
സ്‌കൂളില്‍ (School) ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് (Prithviraj) സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം കാണിക്കാറില്ലായിരുന്നു.
ജന്മദിനങ്ങളിലാണ് (Birthday) സാധാരണ ഇരുവരും മകളുടെ മുഖം കാണിച്ചുള്ള ചിത്രം ആരാധകർക്കായി (Fans) പങ്കുവയ്ക്കാറുള്ളത്. ഇന്ദ്രജിത്തും മകൾ പ്രാർഥനയും അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...